ദമാം മീഡിയ ഫോറത്തിന് പുതിയ നേതൃത്വം ചെറിയാന്‍ കിടങ്ങന്നൂര്‍ പ്രസിഡന്റ് ; അഷ്‌റഫ് ആളത്ത് ജനറല്‍ സെക്രട്ടറി

Posted on: March 18, 2019 2:22 pm | Last updated: March 18, 2019 at 2:22 pm

ദമ്മാം :ദമ്മാമിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ദമ്മാം ഹോളിഡെയ്‌സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനല്‍ബോഡി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹബീബ് ഏലംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നഈം അധ്യക്ഷനായിരുന്നു . ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആളത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനില്‍ കുറിച്ചി മുട്ടം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ചെറിയാന്‍ കിടങ്ങന്നൂര്‍ (മംഗളം), ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആളത്ത് (മിഡിലിസ്റ്റ് ചന്ദ്രിക), ട്രഷറര്‍ നൗഷാദ് ഇരിക്കൂര്‍ (മീഡിയ വണ്‍) വൈ.പ്രസിഡണ്ട് സിറാജുദ്ധീന്‍ (തേജസ് )ജോ.സെക്രട്ടറി അനില്‍ കുറിച്ചിമുട്ടം (ഏഷ്യനെറ്റ് ) എന്നിവരെ തിരഞ്ഞടുത്തു.പി ടി അലവി (ജീവന്‍ ടിവി ),സാജിദ് ആറാട്ട് പുഴ (മാധ്യമം )മുജീബ് കളത്തില്‍ (ജയ്ഹിന്ദ് ടിവി ),സുബൈര്‍ ഉദിനൂര്‍ (റ്റൊന്റി ഫോര്‍ ടിവി )സുധീര്‍ ആലുവ (ജയ്ഹിന്ദ് ടിവി )സംസാരിച്ചു. അഷ്‌റഫ് ആളത്ത് സ്വാഗതവും നൗഷാദ് ഇരിക്കൂര്‍ നന്ദിയും പറഞ്ഞു.