Connect with us

Kerala

കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചു; സിറ്റിംഗ് എംപിമാരില്‍ കെ വി തോമസ് പുറത്ത്; നാലിടങ്ങളില്‍ തീരുമാനമായില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്‌; നാലിടങ്ങളില്‍ പ്രഖ്യാപിക്കാനായില്ല. വടകര, ആലപ്പുഴ, വയനാട്, ആറ്റിങ്ങല്‍ സീറ്റുകളിലാണ് തീരുമാനം വൈകുന്നത്. ഇവിടങ്ങളില്‍  സ്ഥാനാര്‍ഥികളെ ഇന്ന്‌ പ്രഖ്യാപിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടതിനാലാണ് ഈ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം വൈകുന്നതെന്നും ഇവിടങ്ങളില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

സിറ്റിംഗ് എംപിമാരില്‍ കെ വി തോമസ് മാത്രമാണ് പട്ടികയില്‍ നിന്ന് പുറത്തായത്. ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, കെ സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, വികെ ശ്രീകണ്ഠന്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.

സോണിയഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്ര ന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്തു നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് നേരത്തെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം അറിയിച്ചിരുന്നു.

പട്ടിക ഇങ്ങനെ:

[table id=6 /]