ന്യൂസിലാന്‍ഡ് ഭീകരാക്രമണം:സഹായം ആവശ്യമുള്ള ഇന്ത്യക്കാര്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണം

Posted on: March 16, 2019 11:50 am | Last updated: March 16, 2019 at 8:57 pm

ന്യൂഡല്‍ഹി: ഭീകരാക്രമണം നടന്ന ന്യൂസിലാന്‍ഡില്‍ സഹായം ആവശ്യമുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സഹായം ആവശ്യമുള്ളവര്‍ 121803800,021850033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. വെള്ളിയാഴ്ച ന്യൂസിലാന്‍ഡിലെ രണ്ട് പള്ളികളിലായി നടന്ന വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതില്‍ ഒരാള്‍ ഇന്ത്യക്കാരനായിരുന്നു. പരുക്കേറ്റവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാര്‍ക്ക് സഹായം ഉറപ്പുവരുത്താനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്. അതേ സമയം കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഇസ്ലാം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരനാണ് ആക്രമണം നടത്തിയവരില്‍ ഒരാള്‍. എന്നാല്‍ അക്രമണത്തില്‍ എത്രപേര്‍ നേരിട്ട് ഇടപെട്ടുവെന്ന് വ്യക്തമായിട്ടില്ല.