ന്യൂസിലാന്‍ഡിലെ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ ഗുജറാത്ത് സ്വദേശിയും; ആറ് ഇന്ത്യക്കാരെ കാണാനില്ല

Posted on: March 16, 2019 9:51 am | Last updated: March 16, 2019 at 2:01 pm

ഓക്‌ലാന്‍ഡ്: ന്യൂസിലന്‍ഡില്‍ മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. ആറ് ഇന്ത്യക്കാരെ കാണാതായതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഒമ്പത് ഇന്ത്യക്കാരെ കാണാതായതായും ഇവര്‍ക്ക് വെടിയേറ്റെന്ന് സംശയിക്കുന്നതായും ന്യൂസ് ലന്‍ഡിലെ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഗുജറാത്ത് സ്വദേശി കൊല്ലപ്പെട്ടതായി അറിയുന്നത്. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും മറ്റ് ആറ് പേരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ലെന്നും എംബസി അറിയിച്ചു. പരുക്കേറ്റ ഒരാള്‍ തെലുങ്കാന സ്വദേശിയാണ്. ഹോട്ടല്‍ വ്യവസായിയായ ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.