Connect with us

International

മസുദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന വീണ്ടും എതിര്‍ത്തു

Published

|

Last Updated

ന്യൂഡല്‍ഹി: ജയ്‌ഷേ മുഹമ്മദ് ഭീകര സംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കതെ ചൈന വീണ്ടും എതിര്‍ത്തു. യുഎന്‍ രക്ഷാ സമിതിയിലാണ് ചൈന എതിര്‍പ്പുമായി രംഗത്ത് വന്നത്. സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചാണ് ചൈനയുടെ തടസ്സവാദം. മസൂദ് അസ്ഹര്‍ വിഷയത്തില്‍ ഇത് നാലാം തവണയാണ് ചൈന എതിര്‍പ്പുന്നയിക്കുന്നത്.

പുല്‍വാമ ആക്രമണത്തിന് പിന്നാലെ, കഴിഞ്ഞ ഫെബ്രുവരി 27നാണ് ഫ്രാന്‍സ്, യുഎസ്, യുകെ രാജ്യങ്ങള്‍ സംയുക്തമായി മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെ നടപടികളും ആവശ്യപ്പെട്ടിരുന്നു. ഈ പ്രമേയത്തെയാണ് ചൈന എതിര്‍ത്തത്. പ്രമേയത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ അംഗങ്ങള്‍ക്ക് പത്ത് ദിവസത്തെ സമയ പരിധിയുണ്ട്. ഈ പരിധി യുഎസ് പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് അവസാനിക്കാനിരിക്കെയാണ് ചൈന എതിര്‍പ്പുയര്‍ത്തിയത്. നേരത്തെ് 2009, 2016, 2017 വര്‍ഷങ്ങളിലും മസൂദ് അസ്ഹറിനെതിരായ പ്രമേയം ചൈന വീറ്റോ ചെയ്തിരുന്നു.

ചൈനയുടെ നടപടി നിരാശാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ചൈനയെ പേരെടുത്ത് പറയാതെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.