രാഹുല്‍ കേരളത്തില്‍; രാമനിലയത്തില്‍ ചര്‍ച്ചകള്‍ സജീവം

Posted on: March 13, 2019 11:24 pm | Last updated: March 14, 2019 at 9:14 am

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. വൈകിട്ട് വിമാനത്തില്‍ കൊച്ചിയിലെത്തിയ രാഹുല്‍ റോഡ് മാര്‍ഗമാണ് തശൂര്‍ രാമനിലയത്തിലെത്തിയത്. വ്യാഴാഴ്ച രാവിലെ തൃപയാറിലേക്ക് പോകുന്ന രാഹുല്‍ ഗാന്ധി ദേശീയ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ പങ്കെടുക്കും. തുടര്‍ന്ന് 12.15ഓടെ ഹെലികോപ്റ്ററില്‍ കണ്ണൂരിലേക്ക് പോകും.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ , മുകള്‍ വാസ്‌നിക്, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ രാമനിലയത്തിലെത്തിയിട്ടുണ്ട്. കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് രാമനിലയത്തിലെത്തി രാഹുലിനെ കണ്ടു.