പെരിയ ഇരട്ടക്കൊല: ഒരാള്‍കൂടി പോലീസ് കസ്റ്റഡിയില്‍

Posted on: March 13, 2019 7:05 pm | Last updated: March 13, 2019 at 8:33 pm

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ഒരാള്‍കൂടി പോലീസിന്റെ കസ്റ്റഡിയില്‍ . കാസര്‍കോട് എച്ചിലടുക്കം സ്വദേശി മുരളിയാണ് കസ്റ്റഡിയിലുള്ളത്. കേസില്‍ ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്റെ ഡ്രൈവറാണ് മുരളി.

പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് മുരളിയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസില്‍ ഏഴാം പ്രതിയായ ഗിജിന്റെ പിതാവാണ് ശാസ്ത ഗംഗാധരന്‍. ഫെബ്രവരി 17ന് രാത്രിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. നേരത്തെ കേസില്‍ ഏഴ് പേര്‍ അറസ്റ്റിലായിരുന്നു.