Connect with us

Kerala

അനധികൃത സ്വത്ത്: കെ ബാബുവിന്റെ വിടുതല്‍ ഹരജി തള്ളി; വിചാരണ നേരിടണമെന്ന് കോടതി

Published

|

Last Updated

മൂവാറ്റുപുഴ: അനധികൃത സ്വത്തു സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബു വിചാരണ നേരിടണമെന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ബാബുവിന്റെ വിടുതല്‍ ഹരജി തള്ളിക്കൊണ്ടാണ് ഉത്തരവ്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ ബാബു പറഞ്ഞു. കേസ് ഈമാസം 29ന് വീണ്ടും പരിഗണിക്കും.

43 ശതമാനം അധിക സ്വത്ത് ബാബുവിനുണ്ടെന്ന കണ്ടെത്തല്‍ നിഷേധിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞപ്പോള്‍ എം എല്‍ എ എന്ന നിലയില്‍ ലഭിച്ച ആനുകൂല്യങ്ങളാണ് അധിക സ്വത്തായി മാറിയതെന്ന ബാബു വ്യക്തമാക്കി. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല.

കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പ് തന്റെ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്ന് ഡി ജി പിക്കു നല്‍കിയ പരാതിയില്‍ ബാബു ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് ബാബുവിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം തിരുത്തലോടെയാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്.

2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു അനധികൃതമായി 28,82,000 രൂപ സമ്പാദിച്ചെന്നാണ് വിജിലന്‍സിന്റെ ആരോപണം.

---- facebook comment plugin here -----

Latest