കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ; സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

Posted on: March 13, 2019 12:36 pm | Last updated: March 13, 2019 at 1:52 pm

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയില്‍ നടന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ശേഷം കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ കെ സുധാകരന് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തത്വത്തില്‍ അംഗീകരിച്ച സ്ഥാനാര്‍ഥി എന്ന നിലക്കാണ് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങുന്നതെന്നും പ്രവര്‍ത്തകരോട് നന്ദി അറിയിക്കുന്നതായും സുധാകരന്‍ പറഞ്ഞു.

ഏത് രാഷ്ട്രീയ പ്രതിസന്ധിയും അതിജീവിക്കാന്‍ യുഡിഎഫും കോണ്‍ഗ്രസും സജ്ജമാണെന്നതിനുള്ള പ്രഖ്യാപനവുമായിട്ടാണ് ഒരിക്കല്‍ കൂടി താന്‍ കണ്ണൂരിലേക്ക് വന്നിറങ്ങുന്നതെന്നും സുധാകരന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആദ്യം നിലപാടെടുത്തിരുന്നെങ്കിലും പിന്നീട് സുധാകരന്‍ നിലപാട് മാറ്റുകയായിരുന്നു. പി കെ ശ്രീമതിയാണ് കണ്ണൂരില്‍ ഇടത് സ്ഥാനാര്‍ഥി.