ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് പരീക്ഷ മാറ്റിവെച്ചു. മെയ് രണ്ട് മുതല്‍ 17 വരെയാണ് പരിക്ഷ നടത്താനിരുന്നത്. ഇതിന് പകരം പരീക്ഷ മെയ് 27 മുതല്‍ ജൂണ്‍ 12 വരെ കാലയളവില്‍ നടത്തുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ അറിയിച്ചു.
ഏപ്രില്‍ 11 മുതലാണ് ഏഴ് ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങുന്നത്. മെയ് 23ന് ഫലപ്രഖ്യാപനത്തോടെ മാത്രമേ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിക്കുകയുള്ളൂ.