മൂന്നടിയില്‍ നോര്‍ത്ത് ഈസ്റ്റ് വീണു; ബെംഗളൂരു ഫൈനലില്‍

Posted on: March 11, 2019 9:33 pm | Last updated: March 11, 2019 at 11:53 pm

ബെംഗളൂരു: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തോല്‍പ്പിച്ച് ബെംഗളൂരു എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ കടന്നു. രണ്ടാം പാദ മത്സരത്തില്‍ മറുപടിയില്ലാത്താ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനല്‍ കളിക്കാന്‍ അര്‍ഹത നേടിയത്.

ആദ്യ പാദ മത്സരത്തില്‍ ബെംഗളൂരു ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഇരുപാദങ്ങളിലുമായി 4-2നാണ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്.

ബെംഗളൂരുവിന്റെ തട്ടകമായ ശ്രീ കണ്ഠീര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 72ാം മിനുട്ടില്‍ മിക്കുവാണ് ഗോളടിക്ക് തുടക്കമിട്ടത്. 87ാം മിനുട്ടില്‍ ദിമാസ് ഡെല്‍ഗാഡോയും ലീഡ് രണ്ടാക്കി ഉയര്‍ത്തി. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ സുനില്‍ ഛേത്രി മൂന്നാം ഗോള്‍ നേടിയ ബെംഗളൂരുവിന്റെ ജയം ഗംഭീരമാക്കി.