ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം 12ന്

Posted on: March 10, 2019 9:45 pm | Last updated: March 11, 2019 at 10:32 am

ന്യൂഡല്‍ഹി: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്. ട്വിറ്ററിലൂടെ ഹാര്‍ദിക് പട്ടേല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

12ന് അഹമ്മദാബാദില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങില്‍ തന്റെ പാര്‍ട്ടി പ്രവേശനമുണ്ടാകുമെന്ന് ഹാര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ജാംനഗറില്‍നിന്നും ഹാര്‍ദിക് പട്ടേല്‍ ജനവിധി തേടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.