എത്യോപ്യന്‍ വിമാനദുരന്തം: മരിച്ചവരില്‍ നാല് ഇന്ത്യക്കാരും

Posted on: March 10, 2019 9:23 pm | Last updated: March 10, 2019 at 9:23 pm

ആഡിസ്അബാബ: എത്യോപ്യന്‍ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ നാല് ഇന്ത്യക്കാരും. മരിച്ചവരില്‍ കൂടുതല്‍ പേരും കെനിയക്കാരാണ്. 32 പേര്‍. കാനഡയില്‍ നിന്ന് 18, എത്യോപ്യയില്‍ നിന്ന് 9, ഇറ്റലി, ചൈന, യുഎസ് എന്നിവിടങ്ങളില്‍ നിന്ന് എട്ട് വീതം, ബ്രിട്ടണ്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് ഏഴ് വീതം, ഈജിപ്തില്‍ നിന്ന് ആറ്, നെതര്‍ലാന്‍ഡ്‌സുില്‍ നിന്ന് അഞ്ച് എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കണക്കുകള്‍. മരിച്ചവരില്‍ നാല് യുഎന്‍ പാസ്‌പോര്‍ട്ടുള്ളവരും ഉള്‍പ്പെടും.

എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ്അബാബയില്‍നിന്ന് കെനിയയിലെ നെയ്റോബിയിലേക്കു പോകുകയായിരുന്ന ബോയിംഗ് 737-800 മാക്സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 149 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 157 പേരും മരിച്ചു. ഡിസ്അബാബയിലെ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്.