കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ച എയര്‍ ഇന്ത്യ പൈലറ്റ് അമേരിക്കയില്‍ പിടിയില്‍

Posted on: March 10, 2019 6:45 pm | Last updated: March 10, 2019 at 6:45 pm

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും സൂക്ഷിക്കുകയും ചെയ്തുവെന്ന കുറ്റത്തിന് എയര്‍ ഇന്ത്യ പൈലറ്റ് അമേരിക്കയില്‍ പിടിയിലായി. ന്യൂഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ വിമാനത്തില്‍വെച്ച് തന്നെയാണ് പൈലറ്റ് പിടിയിലായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് പൈലറ്റിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും വിസ റദ്ദാക്കി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അമേരിക്കയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിലെ സ്ഥിരം പൈലറ്റായ ഇയാള്‍ക്ക് അമ്പത് വയസോളം പ്രായമുണ്ട്. ഏറെക്കാലമായി പൈലറ്റ് എഫ്ബിഐയുടെ നിരീക്ഷണത്തിലായിരുന്നു. അതേ സമയം എയര്‍ ഇന്ത്യ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.