വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തില്‍ ഏപ്രിൽ 23ന്, വോട്ടെണ്ണൽ മെയ് 23ന്

Posted on: March 10, 2019 5:08 pm | Last updated: March 11, 2019 at 9:35 am

ന്യൂഡൽഹി: പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. കേരളത്തില്‍ മൂന്നാം ഘട്ടത്തില്‍ ഏപ്രില്‍ 23നാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 11നാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ 18നും, മൂന്നാം ഘട്ടം ഏപ്രില്‍ 23നും നാലാം ഘട്ടം ഏപ്രില്‍ 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മെയ് 12നും ഏഴാം ഘട്ടം മെയ് 19നും നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വാർത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ഇതോടെ മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു.

ആദ്യ ഘട്ടത്തില്‍ 91 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ 97 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തില്‍ 115 മണ്ഡലങ്ങളിലും നാലാം ഘട്ടത്തില്‍ 71 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍ 51 മണ്ഡലങ്ങളിലും ആറാം ഘട്ടത്തില്‍ 54 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തില്‍ 59 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക.

ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊന്നിച്ച് നടക്കും. എന്നാല്‍ ജമ്മു കാശ്മീര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഉണ്ടാകില്ല.

തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തില്‍ ഒറ്റഘട്ടത്തില്‍

ഒന്നാം ഘട്ടം- ഏപ്രില്‍ 11

 • ആന്ധ്രാപ്രദേശ്- 25
 • അരുണാചല്‍ പ്രദേശ്- 2
 • അസ്സം- 5
 • ബീഹാര്‍- 4
 • ഛത്തീസ്ഗഢ്- 1
 • ജമ്മു കശ്മീര്‍- 2
 • മഹാരാഷ്ട്ര- 7
 • മണിപ്പൂര്‍- 1
 • മേഘാലയ- 2
 • മിസോറാം- 1
 • നാഗാലാന്‍ഡ്- 1
 • ഒഡീഷ- 4
 • സിക്കിം- 1
 • തെലങ്കാന- 17
 • ത്രിപുര- 1
 • ഉത്തര്‍പ്രദേശ്- 10
 • ഉത്തരാഘണ്ഡ്- 5
 • പശ്ചിമ ബംഗാള്‍- 2
 • ആന്‍ഡമാന്‍- 1
 • ലക്ഷദ്വീപ്- 1

രണ്ടാം ഘട്ടം- ഏപ്രില്‍ 18

 • അസ്സം- 5
 • ബിഹാര്‍-5
 • ഛത്തീസ്ഗഡ്-3
 • ജമ്മു കശ്മീര്‍- 2
 • കര്‍ണാടക- 14
 • മഹാരാഷ്ട്ര- 10
 • മണിപ്പൂര്‍- 1
 • ഒഡീഷ- 5
 • തമിഴ്നാട്- 39
 • ത്രിപുര- 1
 • ഉത്തര്‍പ്രദേശ്- 8
 • പശ്ചിമ ബംഗാള്‍- 3
 • പുതുച്ചേരി- 1

മൂന്നാം ഘട്ടം – ഏപ്രില്‍ 23 

 • അസ്സം- 4
 • ബിഹാര്‍- 5
 • ഛത്തീസ്ഗഡ്- 7
 • ഗുജറാത്ത്- 26
 • ഗോവ- 2
 • ജമ്മു കശ്മീര്‍- 1
 • കര്‍ണാടക- 14
 • കേരളം- 20
 • മഹരാഷ്ട്ര- 14
 • ഒഡീഷ- 6
 • ഉത്തര്‍പ്രദേശ്- 10
 • പശ്ചിമ ബംഗാള്‍- 5
 • ദാദ്രാ നഗര്‍ ഹവേലി- 1
 • ദാമന്‍ ദിയു- 1

നാലാംഘട്ടം- ഏപ്രില്‍ 29

 • ബിഹാര്‍ 5
 • ജമ്മു കശ്മീര്‍ 1
 • ജാര്‍ഖണ്ഡ് 3
 • മധ്യപ്രദേശ് 6
 • മഹാരാഷ്ട്ര 17
 • ഒഡീഷ 6
 • രാജസ്ഥാന്‍ 13
 • ഉത്തര്‍ പ്രദേശ് 13
 • പശ്ചിമ ബംഗാള്‍ 8

അഞ്ചാം ഘട്ടം- മേയ് ആറ്

 • ബിഹാര്‍-5
 • ജമ്മു കശ്മീര്‍-2
 • ജാര്‍ഖണ്ഡ്-4
 • മധ്യപ്രദേശ്-7
 • രാജസ്ഥാന്‍-12
 • ഉത്തര്‍പ്രദേശ്-14
 • പശ്ചിമ ബംഗാള്‍-7

ആറാം ഘട്ടം-മേയ് 12 

 • ബിഹാര്‍-8
 • ഹരിയാന-10
 • ജാര്‍ഖണ്ഡ്-4
 • മധ്യപ്രദേശ്-8
 • ഉത്തര്‍പ്രദേശ്-14
 • പശ്ചിമ ബംഗാള്‍-8
 • ഡല്‍ഹി-7

ഏഴാംഘട്ടം- മേയ് 19

 • ബിഹാര്‍-8
 • ജാര്‍ഖണ്ഡ്-3
 • മധ്യപ്രദേശ്-8
 • പഞ്ചാബ്-13
 • പശ്ചിമ ബംഗാള്‍-9
 • ചണ്ടീഗഢ്-1
 • ഉത്തര്‍പ്രദേശ്-13
 • ഹിമാചല്‍ പ്രദേശ്-4

വോട്ടെണ്ണൽ മെയ് 23ന്

 • മാര്‍ച്ച് 28ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം.
 • ഏപ്രില്‍ നാല് വരെ പത്രിക സമര്‍പ്പണം
 • ഏപ്രില്‍ 5ന് സൂക്ഷ്മ പരിശോധന
 • ഏപ്രില്‍ എട്ട് വരെ പത്രിക പിന്‍വലിക്കാം

വാർത്താ സമ്മേളനത്തിൽ നിന്ന്

 • 90 കോടി വോട്ടര്‍മാര്‍ സമ്മതിദാനം വിനിയോഗിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ
 • സുതാര്യവും സ്വതന്ത്രവുമായ വോട്ടെടുപ്പാണ് ലക്ഷ്യമിടുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍
 • തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
 • 2014ന് ശേഷം 8.4 കോടി പുതിയ വോട്ടര്‍മാര്‍. ഇതില്‍ 1.5 കോടി വോട്ടര്‍മാര്‍ 18നും 19നും ഇടയില്‍ പ്രായമുള്ളവര്‍
 • രാജ്യത്ത് പത്ത് ലക്ഷം പോളിംഗ് ബൂത്തുകൾ
 • വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷക്കായി പ്രത്യേക സംവിധാനം
 • വോട്ടർമാർക്ക് പരാതികൾ അറിയിക്കാൻ മൊബെെൽ ആപ്പ്
 • വിവിപാറ്റ് സംവിധാനത്തോട് കൂടിയ വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കും
 • ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികള്‍ കേസിന്റെ വിവരങ്ങള്‍ പത്രപരസ്യം നല്‍കി കമ്മീഷനെ അറിയിക്കണം
 • വോട്ടെടുപ്പ് യന്ത്രത്തില്‍ ചിഹ്നത്തിനൊപ്പം സ്ഥാനാര്‍ഥികളുടെ ചിത്രവും പതിക്കും
 • സാമൂഹിക മാധ്യമപ്രചാരണവും തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടും. പെയ്ഡ് ന്യൂസ് പാടില്ലെന്നും കമ്മീഷന്‍