Connect with us

National

അതിര്‍ത്തി കടന്ന് ഇന്ത്യ മൂന്ന് ആക്രമണങ്ങള്‍ നടത്തി; മൂന്നാമത്തേത്ത് വെളിപ്പെടുത്താനാകില്ല: രാജ്‌നാഥ് സിങ്

Published

|

Last Updated

മംഗളുരു: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ മൂന്ന വട്ടം അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. എന്നാല്‍ മൂന്നാമത്തെ ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉറിയില്‍ പാക്കിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നമ്മുടെ സൈനികര്‍ വീരമൃത്യുവരിച്ചപ്പോള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. പുല്‍വാമ ആക്രമണത്തിന് ശേഷം ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തി. എന്നാല്‍ മൂന്നാമത്തെ ആക്രമണത്തെക്കുറിച്ച് തനിക്ക് വെളിപ്പെടുത്താനാകില്ലെന്നും മംഗളുരുവില്‍ റാലിയില്‍ സംസാരിക്കവെ രാജ്‌നാഥ് സിങ് പറഞ്ഞു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനും ബാലകോട്ട് ആക്രമണത്തിനും മുമ്പ് 2015ല്‍ മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ഇന്ത്യ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് ഭീകരരുടെ ക്യാമ്പുകളാണ് അന്ന് ഇന്ത്യ തകര്‍ത്തത്.