Connect with us

Kerala

ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

Published

|

Last Updated

കോഴിക്കോട്: വൈത്തിരിയില്‍ പോലീസുമായുള്ള ഏറ്റ്മുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി പ്രവര്‍ത്തകന്‍ സപി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കോഴിക്കോട് ഗവ മെഡിക്കല്‍ കോളജില്‍ നാല് മണിക്കൂര്‍ നീണ്ട പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം വിട്ടൂുനല്‍കിയത്. മൃതദേഹം സഹോദരന്‍ സിപി റഷീദും കുടുംബാംഗങ്ങളും ഏറ്റ് വാങ്ങി. മെഡിക്കല്‍ കോളജ് പരിസരത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു. മൃതദേഹം ആംബുലന്‍സില്‍ കയറ്റിയപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളികളുണ്ടായി.

മൃതദേഹം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങള്‍ പോലീസ് ബന്ധുക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകുംവഴി ആദരാജ്ഞലിയര്‍പ്പിക്കാന്‍ നിര്‍ത്തരുതെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പോലീസ് നല്‍കിയിട്ടുണ്ട്. അതേ സമയം തലയിലേറ്റ വെടിയാണ് ജലീലിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ജലീലിന്റെ ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റെന്നും കണ്ടെത്തി. അതേ സമയം വ്യാജ ഏറ്റ്മുട്ടലിലൂടെയാണ് ജലീലിനെ കൊലപ്പെടുത്തിയതെന്നും മജിസ്‌ട്രേറ്റ്തല അന്വേഷണം വേണമെന്നും ജലീലിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.