ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജിവെച്ചു; തിരുവനന്തപുരത്ത് മത്സരിക്കും

Posted on: March 8, 2019 12:51 pm | Last updated: March 8, 2019 at 5:47 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജി രാഷ്ട്രപടി അംഗീകരിച്ചു. രാജിവെച്ച കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. അസം ഗവര്‍ണര്‍ ജഗദീഷ് മുഖിക്കാണ് മിസോറാമിന്റെ അധിക ചുമതല.

കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍എസ്എസ് നിലപാട് സ്വീകരിച്ചിരുന്നു. കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകുമെന്ന് മിസോറാമിലെ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.