ജമ്മു കശ്മീരില്‍ പുല്‍വാമ ആവര്‍ത്തിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി മുന്നറിയിപ്പ്

Posted on: March 8, 2019 10:47 am | Last updated: March 8, 2019 at 12:54 pm

ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന് സമാനമായ രീതിയിലുള്ള ചാവേര്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ജമ്മു കശ്മീരില്‍ ഇത്തരം ആക്രമണത്തിന് ജയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ബാലാകോട്ട് ആക്രമണത്തിനുള്ള തിരിച്ചടിയെന്നോണമാണ് ഇത്തരമൊരു ആക്രമണത്തിന് ജയ്‌ഷെ പദ്ധതിയിടുന്നതെന്നും അറിയുന്നു.

ഈ സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. വടക്കന്‍ കശ്മീരിലെ ഖാസിഗുണ്ഡിലും അനന്ത് നാഗിലും ശക്തമായ സ്‌ഫോടനത്തിനാണ് തീവ്രവാദികള്‍ പദ്ധതിയിടുന്നത്. ജമ്മു ബസ് സ്റ്റാന്‍ഡില്‍ വ്യാഴാചയുണ്ടായ ഗ്രനേഡ് ആക്രമണത്തിന് പിറകെയാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.