Connect with us

National

ബാബരി കേസ്: മധ്യസ്ഥത വേണോയെന്ന കാര്യത്തില്‍ സുപ്രീം കോടതി ഉത്തരവ് ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി കേസില്‍ കോടതി നിരീക്ഷണത്തില്‍ മധ്യസ്ഥത വേണോയെന്ന കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക.

കോടതി നിര്‍ദേശപ്രകാരം എല്ലാ കക്ഷികളും മധ്യസ്ഥ ചര്‍ച്ചകള്‍ക്കായുള്ള പാനല്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെഎസ് കെഹാര്‍, ജസ്റ്റിസ് എകെ പട്‌നായിക് എന്നിവരുടെ പേരുകളാണ് ഹിന്ദു മഹാസഭ നിര്‍ദേശിച്ചത്. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, എകെ പട്‌നായിക്, ജിഎസ് സിംഗ്വി എന്നിവരുടെ പേരുകള്‍ നിര്‍മോഹി അഖാഡയും നിര്‍ദേശിച്ചു. മധ്യസ്ഥ നീക്കത്തോട് അനുകൂലമായ നിലപാടാണെന്ന് മുസ്്‌ലിം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.

Latest