പാലക്കാട് മാവോയിസ്റ്റുകളുടെ പേരില്‍ വീണ്ടും പോസ്റ്റര്‍

Posted on: March 8, 2019 10:31 am | Last updated: March 8, 2019 at 11:18 am

പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ പേരില്‍ വീണ്ടും പോസ്റ്റര്‍. സിപിഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ പേരിലാണ് ആനമൂളിയില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

സ്ത്രീ-പുരുഷ സമത്വത്തിലൂടെയേ സാമൂഹിക വിമോചനം സാധ്യമാകുവെന്ന് പോസ്റ്ററില്‍ പറയുന്നു. അതേ സമയം വയനാട് വെടിവെപ്പിനെക്കുറിച്ച് പോസ്റ്ററില്‍ പരാമര്‍ശമില്ല.