Connect with us

National

കശ്മീരിലെ ഹന്ദ്വാരയില്‍ ഏറ്റുമുട്ടല്‍; ഭീകരനെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തിരിച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു.

പുല്‍വാമ ആക്രമണത്തിന് ശേഷം ജമ്മു കശ്മീരില്‍ സുരക്ഷാ സേനകള്‍ വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. ഇന്നലെ ഷോപ്പിയാനില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ സുരക്ഷാ സേന തകര്‍ത്തിരുന്നു.