Connect with us

Gulf

അല്‍ ഹസ്സയിലെ ഇബ്‌റാഹിം പാലസ് പുനര്‍നിര്‍മാണം ആരംഭിച്ചു

Published

|

Last Updated

ദമ്മാം: കനത്ത മഴയില്‍ ഒരു ഭാഗം തകര്‍ന്ന സഊദിയിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നായ അല്‍ ഹസ്സയിലെ ഇബ്‌റാഹിം പാലസ് പുനര്‍നിര്‍മാണം ആരംഭിച്ചു.
16,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പാലസിന് അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പാലസ് ഇസ് ലാമിക വാസ്തു വിദ്യയിലാണ് നിര്‍മാണം നടത്തിയിരിക്കുന്നത്.

സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷനല്‍ ഹെറിറ്റേജ് കമ്മീഷന്റെ മേല്‍നോട്ടത്തിലാണ് പുനര്‍ നിര്‍മാണം നടക്കുന്നത്. കനത്ത മഴയില്‍ ഒരു ഭാഗം തകര്‍ന്നതോടെ കോട്ടയിലേക്കുള്ള പ്രവേശനം ഇപ്പോള്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. അറ്റകുറ്റ പണികള്‍ക്ക് ശേഷം പാലസ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും.