ആലപ്പുഴയില്‍ എ എം ആരിഫിനെ തീരുമാനിച്ച് സി പി എം

Posted on: March 5, 2019 9:03 pm | Last updated: March 5, 2019 at 11:00 pm

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ എ എം ആരിഫിനെ സ്ഥാനാര്‍ഥിയാക്കാന്‍ സി പി എം തീരുമാനം. ചൊവ്വാഴ്ച നടന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
നിലവില്‍ അരൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് ആരിഫ്.

നേരത്തെ, സി എസ് സുജാതയാകും ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയാവുകയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മണ്ഡലത്തില്‍ ആരെ നിര്‍ത്തണമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. സിറ്റിംഗ് എം പി. കെ സി വേണുഗോപാലിനെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം നിലനില്‍ക്കുന്നുണ്ട്.