Connect with us

Kerala

സിപിഎം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു: കോട്ടയം സീറ്റിലും സിപിഎം മത്സരിക്കും; ജെഡിഎസിന് സീറ്റില്ല

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം അടക്കമുള്ള പതിനാറ് സീറ്റിലും സിപിഎം മത്സരിക്കാന്‍ ധാരണയെന്ന് റിപ്പോര്‍ട്ടുകള്‍. അതേ സമയം സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പുരോഗമിക്കുകയാണ്. കോട്ടയം സീറ്റില്‍ കഴിഞ്ഞ തവണ ജെഡിഎസ് ആയിരുന്നു മത്സരിച്ചിരുന്നതെങ്കില്‍ ഇത്തവണ സീറ്റ് വിട്ടുകൊടുക്കേണ്ടെന്നാണ് സിപിഎം തീരുമാനമെന്നറിയുന്നു. 2014ല്‍ പ്രത്യേക സാഹചര്യത്തിലാണ് ജെഡിഎസിന് സീറ്റ് നല്‍കിയതെന്ന് യോഗം വിലയിരുത്തി.

ഇടുക്കിയില്‍ വീണ്ടും ജോയ്‌സ് ജോര്‍ജ് മത്സരിക്കുംമെന്നാണറിയുന്നത്. എ സമ്പത്ത് (ആറ്റിങ്ങല്‍ ), പികെ ബിജു (ആലുത്തൂര്‍) പികെ ശ്രീമതി (കണ്ണൂര്‍), എംബി രാജേഷ് (പാലക്കാട്), ബാലഗോപാലന്‍(കൊല്ലം) എന്നിങ്ങനെയാണ് മറ്റ് സ്ഥാനാര്‍ഥികളെന്നാണറിയുന്നത്. ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇദ്ദേഹത്തെ എറണാകുളത്ത് മത്സരിപ്പിക്കാന്‍ ആലോചനയുണ്ട്. മറ്റ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുകയാണ്. പി കരുണാകരന്‍ ഇത്തവണ മത്സരിക്കില്ലെന്നാണ് അറിയുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ചയോടെ നടത്തനാണ് തീരുമാനം.

Latest