ഐസ്‌ക്രീം പാര്‍ലര്‍ കേസ്: വിഎസിനെ തള്ളണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Posted on: March 5, 2019 1:56 pm | Last updated: March 5, 2019 at 9:04 pm

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പുന:പരിശോധന ഹരജി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേസിലെ അന്വേഷണം വര്‍ഷങ്ങള്‍ക്ക് മുമ്പേ അവസാനിച്ചതാണെന്നും അതില്‍ ഇനി മറ്റൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

2017 ഡിസംബര്‍ 23നാണ് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ അന്വേഷണം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്. ഇതിനെതിരെയാണ് വിഎസ് സുപ്രീം കോടതിയെ സമീപിച്ചത്. മുന്‍മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട കേസില്‍ ബന്ധു കെഎ റൗഊഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാണ് വിഎസിന്റെ ഹരജി.