Connect with us

Kottayam

മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ നിര്യാതനായി

Published

|

Last Updated

മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ

ഈരാറ്റുപേട്ട: ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ(81) നിര്യാതനായി. ഇന്നു രാവിലെ 5.30ഓടെ ഈരാറ്റുപേട്ട വസതിയിലായിരുന്നു അന്ത്യം. ഈരാറ്റുപേട്ട അല്‍ ജാമിയത്തുല്‍ ഫൗസിയ ട്രസ്റ്റ് ചെയര്‍മാന്‍, ഫൗസിയ കോളജ് ഓഫ് ആര്‍ട്സ് ആന്റ് ഇസ്ലാമിക് സ്റ്റഡീസ് പ്രിന്‍സിപ്പാള്‍ എന്നീ ചുമതല വഹിക്കുന്നു.

ദീര്‍ഘകാലം ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാമായിരുന്ന മുഹമ്മദ് അലിയാര്‍ മൗലവിയുടെ മകനാണ്. ഭാര്യ ജമീല. മക്കള്‍: അബ്ദുനൂര്‍ മൗലവി, അമീന്‍ മൗലവി അല്‍ ഹസനി, മുഹമ്മദ് ഉനൈസ് മൗലവി, മുഹമ്മദ് അര്‍ഷദ്, മുഹമ്മദ് അന്‍വര്‍ അബ്റാരി, മുഹമ്മദ് അന്‍സര്‍ ഫാറൂഖി , റുഷ്ദ. മരുമക്കള്‍: ഡി എം മുഹമ്മദ് മൗലവി, ബുഷ്റ, നസീറ, താഹിറ, ഫാത്വിമ, ഹഫ്സ, ഹസീന.

മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം 5.30 ന് ഈരാറ്റുപേട്ട പുത്തന്‍പള്ളി ജുമാ മസ്ജിദില്‍.