Connect with us

National

ഇംറാൻഖാനെ പ്രശംസിച്ച് പോസ്റ്റിട്ട കോളജ് പ്രൊഫസറെ മാപ്പ് പറയിപ്പിച്ചു

Published

|

Last Updated

സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിേേയാ

ബെംഗളൂരു: പാക് പ്രധാനമന്ത്രി ഇംറാൻ ഖാനെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കോളജ് പ്രൊഫസറെ മുട്ടിൽ നിർത്തി എ ബി വി പി പ്രവർത്തകർ മാപ്പ് പറയിപ്പിച്ചു.
കർണാടക വിജയപുരയിലെ ഹലാക്കട്ടി കോളജ് ഓഫ് സിവിൽ എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ അസി. പ്രൊഫസർ സന്ദീപ് വാർത്തറിനെയാണ് പ്രകോപിതരായെത്തിയ വിദ്യാർഥി സംഘടനാ പ്രവർത്തകർ ബലംപ്രയോഗിച്ച്ചേർന്ന് മുട്ടുകുത്തിച്ച് കൈ കൂപ്പി മാപ്പ് പറയിപ്പിച്ചത്.

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രൊഫസർക്കെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനെക്കുറിച്ചായിരുന്നു പ്രൊഫസറുടെ പോസ്റ്റ്. കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനങ്ങളാണ് എഫ് ബി പോസ്റ്റിൽ സന്ദീപ് ഉന്നയിച്ചതെന്ന് എ ബി വി പി ആരോപിച്ചു.

കോളജിൽ നിന്ന് പ്രൊഫസറെ സസ്‌പെൻഡ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. നാളെ കോളജ് തുറക്കുന്നതോടെ ഇത് പരിഗണിക്കുമെന്ന് പ്രിൻസിപ്പൾ വി പി ഹഗ്ഗി പറഞ്ഞു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് വിജയപുര എസ് പി പ്രകാശ് നിഗം പറഞ്ഞു. കർണാടക ആഭ്യന്തര മന്ത്രി എം ബി പാട്ടീലിന്റെ ഉടമസ്ഥതയിലുള്ളതാണ് കോളജ്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയ്യാറായിട്ടില്ല.

പ്രൊഫസറുടെ നടപടിക്കെതിരെ ബി ജെ പി നേതാവ് വിവേക് റെഡ്ഡി രംഗത്തെത്തി. പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങളെയും സൈന്യത്തെയും അനുകൂലിച്ച് എഴുതേണ്ടതിന് പകരം പാക്കിസ്ഥാനെ പുകഴ്ത്തിയോ ഇന്ത്യയെ മോശമായി ചിത്രീകരിച്ചോ പോസ്റ്റിട്ടത് അപലപനീയമാണെന്ന് വിവേക് റെഡ്ഡി പറഞ്ഞു.

 വീഡിയോ: