ദുബൈക്ക് സില്‍ക്ക് റോഡ് പദ്ധതി

Posted on: March 3, 2019 7:43 pm | Last updated: March 3, 2019 at 7:43 pm

ദുബൈ: ദുബൈയെ ലോക വാണിജ്യ കേന്ദ്രമാക്കാന്‍ ആസൂത്രണം ചെയ്ത ദുബൈ സില്‍ക്ക് റോഡിനു കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.

ഒമ്പത് സംരംഭങ്ങളും 33 പദ്ധതികളുമാണ് സില്‍ക്ക് റോഡ് ആസൂത്രണത്തിലുള്ളത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഡി എഫ് സി, ആര്‍ ടി എ, നഗരസഭ തുടങ്ങിയ വകുപ്പുകളും സ്ഥാപനങ്ങളും ഉള്‍ചേര്‍ന്നതാണ് പദ്ധതി. ചൈനയുടെ സില്‍ക്ക് റോഡ് പദ്ധതിയുമായി ഇതിനെ ബന്ധിപ്പിക്കും.