Connect with us

National

പാക്കിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ; പുല്‍വാമ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ നടപടിയെടുക്കും വരെ പാക്കിസ്ഥാനുമായി ഒരു തലത്തിലും ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ. അതിര്‍ത്തിയിലെ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇന്ത്യ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ നിര്‍ദേശമാണ് ഇന്ത്യ തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, പുല്‍വാമ ഭീകരാക്രണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന വാദവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തി. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. പാക്കിസ്ഥാന്‍ ജെയ്‌ഷെ നേതൃത്വവുമായി ബന്ധ്പ്പട്ടുവെന്നും ആരോപണങ്ങള്‍ ജെയ്‌ഷെ നിഷേധിച്ചെന്നും അദ്ദേഹം പറഞ്ഞു.