Connect with us

Kerala

ഇന്ത്യക്കാരനെന്ന് തെറ്റിദ്ധരിച്ച് പാക് പൈലറ്റിനെ പാക് ജനക്കൂട്ടം തല്ലിക്കൊന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്ന വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്ത് രക്ഷപ്പെട്ട് പാക് അധീന കശ്മീരിലെത്തിയ പാക് വൈമാനികനെ സ്വന്തം നാട്ടുകാര്‍ ഇന്ത്യക്കാരനെന്ന്് തെറ്റിദ്ധരിച്ച് തല്ലിക്കൊന്നു. വിംഗ് കമാന്‍ഡര്‍ ഷഹ്‌സാസ് ഉദ്ദിനാണ് സ്വന്തം നാട്ടുകാരുടെ മര്‍ദനമേറ്റു മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അഭിനന്ദന്‍ വര്‍ധമാന്‍ പറത്തിയ മിഗ് 21 വിമാനത്തില്‍ നിന്ന് തൊടുത്തുവിട്ട മിസൈലേറ്റാണ് പാക്കിസ്ഥാന്റെ എഫ് 16 വിമാനം തകര്‍ന്ന് വീണത്.

പാക്കിസ്ഥാന്‍ വ്യോമസേനയിലെ നമ്പര്‍ 19 സ്‌ക്വാഡ്രണിലെ വൈമാനികനാണ് ഷഹ്‌സാസ്. തകര്‍ന്ന ഉടനെ പാക് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് പാക് അധീന കശ്മീരില്‍ ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇന്ത്യന്‍ പൈലൈറ്റാണെന്ന് കരുതി പാക് പൈലറ്റിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. പാക് സൈനികനാണെന്ന് വ്യക്തമായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷഹാസ് മരിച്ചു.

സ്വന്തം വൈമാനികന്‍ മര്‍ദനമേറ്റു മരിച്ച വിവരം പാക്കിസ്ഥാന്‍ മറച്ചുവച്ചെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഖാലിദ് ഉമര്‍ ആരോപിച്ചു. ചില നേരങ്ങളില്‍ യാഥാര്‍ഥ്യം കെട്ടുകഥയേക്കാള്‍ വിചിത്രമാണെന്ന് പറഞ്ഞുകൊണ്ടാണ് ഖാലിദ് ഉമര്‍ പോസ്റ്റിട്ടത്. രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്നും രണ്ട് ഇന്ത്യന്‍ വൈമാനികര്‍ കസ്റ്റഡിയിലുണ്ടെന്നും പാക് മേജര്‍ ജനറല്‍ ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇയാളെ കുറിച്ച് പാക്കിസ്ഥാന്‍ വിശദീകരണം നല്‍കിയില്ല.

Latest