Connect with us

National

പാക് പ്രകോപനം തുടരുന്നു; കശ്മീരില്‍ മാതാവും രണ്ട് മക്കളും കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ മാതാവും കുട്ടിയുമടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് സംഭവം. റുബാന കൗസര്‍, ഇവരുടെ മകന്‍ ഫസാന്‍, ഒമ്പത് മാസം പ്രായമുള്ള മകള്‍ ഷബ്‌നം എന്നിവരാണ് കൊല്ലപ്പെട്ടത്. റുബാന കൗസറിന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ആക്രണത്തെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.

ഇന്നലെ കുപ്‌വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു വരിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സി ആര്‍ പി എഫ് ഓഫീസറാണ്. എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലീസും സി ആര്‍ പി എഫും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ ഇടിഞ്ഞുപൊളിഞ്ഞ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മരിച്ച നിലയില്‍ കിടന്ന ഒരു തീവ്രവാദി അപ്രതീക്ഷിതമായി നടത്തിയ വെടിവെപ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ എല്ലാ തീവ്രവാദികളും കൊല്ലപ്പെട്ടെന്ന് കരുതിയപ്പോഴാണ് ആക്രമണമുണ്ടായത്.