അഭിനന്ദന്‍ പ്രകടിപ്പിച്ചത് അഭിമാനകരമായ ധീരതയും നിശ്ചയദാര്‍ഢ്യവും; തിരിച്ചെത്തിയത് സന്തോഷം പകരുന്നു-മുഖ്യമന്ത്രി

Posted on: March 1, 2019 8:48 pm | Last updated: March 2, 2019 at 12:06 am

തിരുവനന്തപുരം: പാക് സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്ന ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ രാജ്യത്ത് തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമാനകരമായ ധീരതയും നിശ്ചയദാര്‍ഢ്യവുമാണ് അഭിനന്ദന്‍ പ്രകടിപ്പിച്ചത്. കേരള ജനതക്കു വേണ്ടി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു.

ഇന്ത്യ-പാക് സംഘര്‍ഷത്തിന് അയവു വരുത്തുന്നതാണ് അഭിനന്ദന്റെ ആഗമനമെന്നത് സന്തോഷം പകരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.