കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അബുദബിയിലേക്കും മസ്‌കത്തിലേക്കും ഗോ എയര്‍

Posted on: March 1, 2019 11:00 am | Last updated: March 1, 2019 at 11:00 am
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദബിയിലേ ക്കും മസ്‌കത്തിലേക്കും ഗോ എയര്‍ സര്‍വീസ്. മസ്‌കത്തിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസും അബുദബിയിലേക് ആഴ്ചയില്‍ നാല് സര്‍വീസും ഉണ്ടാകുമെന്ന് ഗോ എയര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മസ്‌കത്തിലേക്കുള്ള ആദ്യ സര്‍വീസ് ഇന്നലെ രാത്രി 9.45ന് ഫ്‌ളാഗ്ഓഫ് ചെയ്തു. 12. 45ന് മസ്‌കത്തില്‍ എത്തിച്ചേര്‍ന്ന ആദ്യ യാത്രക്കാര്‍ക്ക് അധികൃതര്‍ സ്വീകരണവും ഏര്‍പ്പെടുത്തിയിരുന്നു.

അബുദബിയിലേക്കുള്ള ആദ്യ സര്‍വീസ് ഇന്ന് രാത്രി 10.10ന് കണ്ണൂരില്‍ നിന്ന് തിരിക്കും. നാളെ പുലര്‍ച്ചെ 12. 40ന് അബുദാബയില്‍ എത്തിച്ചേരും. അബുദബി എയര്‍പോര്‍ട്ട് കമ്പനിയുടെ മേല്‍നോട്ടത്തില്‍ യാത്രക്കാരെ സ്വീകരിക്കും.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഡല്‍ഹിയിലേക്കുള്ള സര്‍വീസ് ഉടന്‍ തുടങ്ങുമെന്നും ഭാര വാഹികള്‍ പറഞ്ഞു. ടിക്കറ്റുകള്‍ ഗോ എയറിന്റെ വെബ്സൈറ്റിലും ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലിലൂടെയും ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ കിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി തുളസീദാസ്, ഗോ എയര്‍ ഓപറേറ്റിംഗ് മേധാവി അര്‍ജുന്‍ ദാസ് ഗുപ്ത പങ്കെടുത്തു.