സര്‍ക്കാര്‍ നിര്‍ദേശം; അഭിനന്ദനുമായി ബന്ധപ്പെട്ട വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു തുടങ്ങി

Posted on: February 28, 2019 8:57 pm | Last updated: February 28, 2019 at 11:17 pm

ന്യൂഡല്‍ഹി: പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനുമായി ബന്ധപ്പെട്ട വീഡിയോകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് യൂട്യൂബ് നീക്കം ചെയ്തു തുടങ്ങി.

തകര്‍ന്നുവീണ വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട അഭിനന്ദനെ പാക്കിസ്ഥാന്‍ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള 11 വീഡിയോകള്‍ നീക്കം ചെയ്യണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ ലിങ്കുകള്‍ ഐ ടി മന്ത്രാലയം കൈമാറിയിട്ടുണ്ട്.