അങ്കൺവാടികൾ ഇനി പ്രീസ്കൂൾ നിലവാരത്തിലേക്ക്

Posted on: February 28, 2019 12:03 pm | Last updated: February 28, 2019 at 12:03 pm


തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണ്‍വാടികള്‍ പ്രീസ്‌കൂള്‍ നിലവാരത്തിലേക്ക് കൊണ്ടു രുന്നതിനും ഹൈടെക് ആക്കി മാറ്റുന്നതിനുമുള്ള സ്മാര്‍ട്ട് അങ്കണ്‍വാടി പ്രഖ്യാപനവും മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനവും മുഖ്യമന്ത്രി പിണ റായി വിജയന്‍ നിര്‍വഹിച്ചു.

കുട്ടികളുടെ മാനസികവും, ശാരീരികവുമായ വളര്‍ച്ചക്ക് ഊന്നല്‍ നല്‍കുന്ന തരത്തില്‍ അങ്കണ്‍വാടികള്‍ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമൂലമായി പരിഷ്‌കരിക്കുന്നത്. ചൈല്‍ഡ് ഡവലപ്മെന്റ് സെന്റര്‍ (സി ഡി സി) ഇതു സംബന്ധിച്ച് പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഈ രംഗത്തെ വിദഗ്ദ്ധരെയടക്കം ഉള്‍പ്പെടുത്തി ശില്‍പ്പശാലകള്‍ നടത്തിയ ശേഷമാണ് സ്മാര്‍ട്ട് അങ്കണ്‍വാടികള്‍ നിര്‍മിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാ റാക്കിയത്.

ഇതനുസരിച്ചാണ് പത്ത്, 7.5 സെന്റ് , അഞ്ച്, മൂന്ന്, ഒന്നര സെന്റ് (കോര്‍പ്പറേഷനു കള്‍ക്ക് മാത്രം) വീതം സ്ഥല സൗകര്യത്തിനനുസരിച്ച് ഡിസൈനുകളും വിശദമായ എസ്റ്റി മേറ്റുകളും ഉള്‍ക്കൊള്ളുന്ന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.സ്റ്റഡിറൂം, റെസ്റ്റ് റൂം, ഡൈനിംഗ് റൂം, ഗാര്‍ഡന്‍ എന്നിവയടങ്ങു ന്നതാണ് സ്മാര്‍ട്ട് അങ്കണ്‍വാടി.
തിരുവനന്തപുരം കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍, നിര്‍മിതി കേന്ദ്ര എന്നിവരുടെ സഹ കരണത്തോടെയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. പുതു തായി നിര്‍മിക്കുന്ന അങ്കണ്‍വാടികള്‍ ഈ പ്ലാന്‍ അനുസരിച്ചായിരിക്കണം നിര്‍മിക്കുക. നിലവിലുള്ള അങ്കണ്‍വാടികളെയും ഘട്ടം ഘട്ടമായി ഈ രീതിയില്‍ ഹൈടെക് ആക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. കരിക്കുലം ഉള്‍പ്പടെ പരിഷ്‌കരിക്കാനും നട പടി ആരംഭിച്ചിട്ടുണ്ട്. അങ്കണ്‍ വാടി വര്‍ക്കര്‍ക്കും ഹെല്‍പ്പര്‍ ക്കും ഉണ്ടാകേണ്ട വിദ്യാഭ്യാസം, കമ്മ്യൂണിക്കേഷന്‍, കൗണ്‍സി ലിംഗ് സ്‌കില്‍സ്, ജോബ്‌റെ സ്പോണ്‍സിബിലിറ്റി എന്നിവയും പ്രധാനമാണ്.

ശാസ്ത്രീയവും കാര്യക്ഷമ വുമായ രീതിയില്‍ കുട്ടികളെ അവരുടെ പ്രായമനുസരിച്ച് സ്വ യംപ്രാപ്തരാക്കുന്നു. ഇതുകൂടാതെ കുട്ടിയുടെ വളര്‍ച്ചയും വികാസവും സി.ഡി.സി.യുടെ ഡബ്ല്യു എച്ച് ഒയുടെ ടൂളുകളുപയോഗിച്ച് നിരീക്ഷണത്തിന് വിധേയമാക്കുകയും എല്ലാവിധ വൈകല്യങ്ങളും നേരത്തെതന്നെ കണ്ടെത്താനുള്ള ശ്രമങ്ങളുമുണ്ടായിരിക്കും.