ഗ്രാന്‍ഡ് മുഫ്തിയെ ഇഹ്‌യാഉസ്സുന്ന ആദരിച്ചു

Posted on: February 27, 2019 6:58 pm | Last updated: February 27, 2019 at 6:58 pm

കോഴിക്കോട്:ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തിയായിതിരഞ്ഞെടുക്കപ്പെട്ട ഖമറുല്‍ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ മര്‍കസ് സ്റ്റുഡന്‍സ് യൂണിയന്‍ ഇഹ്‌യാഉസ്സുന്ന ആദരിച്ചു. പ്രസിഡണ്ട് സയ്യിദ് ഉവൈസുല്‍ഹഖ് മെമന്റോ നല്‍കി.

മുദരിസുമാരുടെയും വിദ്യാര്‍ഥികളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വിപിഎംവില്യാപ്പള്ളി ആധ്യക്ഷംവഹിച്ചു. എപി മുഹമ്മദ് മുസ്ലിയാര്‍,കെകെഅഹ്മദ്കുട്ടിമുസ്ലിയാര്‍, ഹാഫിസ്‌കൗസര്‍ സഖാഫി പ്രസംഗിച്ചു. സെക്രട്ടറി ഷൗക്കത്ത് കുറുകത്താണി സ്വാഗതം പറഞ്ഞു.