Connect with us

Gulf

വിദ്യാര്‍ഥികള്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പരീക്ഷകള്‍ക്ക് തയ്യാറെടുപ്പ് നടത്തണം: ആര്‍എസ്‌സി സ്റ്റുഡന്റസ് സിന്‍ഡിക്കേറ്റ്

Published

|

Last Updated

ജിദ്ദ: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി പരീക്ഷ കാലം ഉപയോഗപ്പെടുത്തണമെന്ന് ക്രമീകരിക്കണമെന്ന് ആര്‍ എസ് സി ജിദ്ദ സെന്‍ട്രല്‍ സ്റ്റുഡന്റ്‌സ് സിന്‍ഡിക്കേറ്റ് പരീക്ഷാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്രീ എക്‌സാം ട്രെയിനിങ് ക്യാമ്പ് അഭിപ്രായപ്പെട്ടു .പ്രീ എക്‌സാം ട്രെയിനിങ് ക്ലാസിന് ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ ഇക്ബാല്‍ പൂക്കുന്ന് നേതൃത്വം നല്‍കി.

സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതോടപ്പം,അധാര്‍മ്മികമായ ഇന്റര്‍നെറ്റ് ഇടങ്ങള്‍ തിരിച്ചറിഞ്ഞ് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മപെടുത്തി.സ്റ്റുഡന്‍സ് സിണ്ടിക്കേറ്റ് ഡീന്‍ ഹമീദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു ,ആര്‍ എസ് സി ജിദ്ദ സെന്‍ട്രല്‍ കണ്‍വീനര്‍ മന്‍സൂര്‍, സ്‌റുഡന്റ്‌റ്‌സ് കണ്‍വീനര്‍ യഹ്യ വളപട്ടണം, ഇര്‍ഷാദ് എന്നിവര്‍ സംബന്ധിച്ചു ഷൗകത്ത് മാസ്റ്റര്‍ സ്വാഗതവും സാദിഖ് ചാലിയാര്‍ നന്ദിയും പറഞ്ഞു

Latest