Connect with us

International

നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വ്യോമയാന മന്ത്രിയുള്‍പ്പടെ ആറു പേര്‍ മരിച്ചു

Published

|

Last Updated

കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് സിവില്‍ വ്യോമയാന, ടൂറിസം, സാംസ്‌കാരിക മന്ത്രി രബീന്ദ്ര അധികാരി ഉള്‍പ്പടെ ആറുപേര്‍ മരിച്ചു. തപ്ലേജങ് ജില്ലയിലെ പതിഭരക്കു സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്.

പ്രധാന മന്ത്രിയുടെ അടുത്ത സഹായി യുബരാജ് ദഹല്‍, സിവില്‍ വ്യോമയാന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബിരേന്ദ്ര പ്രസാദ് ശ്രേഷ്ഠ, പ്രമുഖ വ്യവസായി ആങ് സെറിങ് ഷേര്‍പ, സുരക്ഷാ ഉദ്യോഗസ്ഥന്‍ അര്‍ജുന്‍ കുമാര്‍ ഗിമെയ്ര്‍, നേപ്പാള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സര്‍ബേന്ദ്ര കാനല്‍ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

പ്രാദേശിക നിവാസികളാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായ വിവരം അധികൃതരെ അറിയിച്ചത്.