പാക് ഭീകര താവളങ്ങളിലെ ആക്രമണത്തിനു പിന്നാലെ മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ

Posted on: February 26, 2019 10:07 pm | Last updated: February 27, 2019 at 9:26 am

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് വ്യോമാക്രമണം നടത്തിയതിനു പിന്നാലെ ഒഡീഷയില്‍ മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ. ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് അയക്കാവുന്ന രണ്ടു ദ്രുത പ്രതികരണ മിസൈലുകളാണ് പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി ആര്‍ ഡി ഒ) പരീക്ഷിച്ചത്. കരസേനക്കു വേണ്ടിയാണ് ഡി ആര്‍ ഡി ഒ ഈ മിസൈല്‍ വികസിപ്പിച്ചത്.

ഒഡീഷയിലെ ബലേശ്വര്‍ ജില്ലയിലായിരുന്നു പരീക്ഷണം. 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് ഈ മിസൈലുകളുടെ ദൂരപരിധി. ട്രക്കില്‍ നിന്നു പോലും തൊടുക്കാന്‍ കഴിയുന്ന ഇവയെ റഡാറുകള്‍ക്ക് പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന പ്രത്യേകതയുമുണ്ട്.