Connect with us

National

യു പിക്കു പുറമെ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും എസ് പി-ബി എസ് പി സഖ്യം

Published

|

Last Updated

ന്യൂഡല്‍ഹി: യു പിക്കു പുറമെ രണ്ടു സംസ്ഥാനങ്ങളില്‍ കൂടി സമാജ്‌വാദി പാര്‍ട്ടി-ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യം. മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കാണ് സഖ്യം വ്യാപിപ്പിച്ചത്. കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് സഖ്യ പ്രഖ്യാപനം.

ധാരണ പ്രകാരം മധ്യപ്രദേശില്‍ മൊത്തം ലോക്‌സഭാ സീറ്റായ 29ല്‍ 26 എണ്ണത്തില്‍ മായാവതിയുടെ ബി എസ് പി മത്സരിക്കും. മൂന്നെണ്ണത്തില്‍ അഖിലേഷ് യാദവിന്റെ എസ് പി ജനവിധി തേടും. സംസ്ഥാനത്ത് നിലവില്‍ ബി എസ് പിയുടെ രണ്ട് എം എല്‍ എമാരുടെ പിന്തുണ അധികാരത്തിലുള്ള കോണ്‍ഗ്രസിനാണ്.

ഉത്തരാഖണ്ഡില്‍ ബി എസ് പി നാലും എസ് പി ഒന്നും സീറ്റുകളില്‍ മത്സരിക്കും. യു പിയില്‍ നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ച് 38 സീറ്റില്‍ ബി എസ് പിയും 37ല്‍ എസ് പിയുമാണ് മത്സരിക്കുക. ഇവിടെ കോണ്‍ഗ്രസ് ശക്തികേന്ദ്രമായ അമേത്തി, റായ്ബറേലി എന്നിവിടങ്ങളില്‍ ഇരുപാര്‍ട്ടികളും മത്സരിക്കില്ല.

പശ്ചിമ ബംഗാളില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ സി പി എമ്മിനൊപ്പം ചേര്‍ന്നു മത്സരിക്കാനാണ് കോണ്‍ഗ്രസ് നീക്കം.