ജിദ്ദ എയര്‍പോര്‍ട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട

Posted on: February 24, 2019 11:20 pm | Last updated: February 24, 2019 at 11:21 pm

ജിദ്ദ : ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടി. ട്രാംഡോള്‍ , ആംഫര്‍ട്ടമിന്‍ തുടങ്ങിയ 26,000 ഗുളികകളാണ് യാത്രക്കാരനില്‍ നിന്നും കണ്ടെടുത്തത്.

ലഗേജുകള്‍ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കിയ സമയത്താണ് പ്രത്യേക അറകളില്‍ പൊതിഞ്ഞ രൂപത്തില്‍ ഗുളികകള്‍ കണ്ടെത്തിയതെന്ന് കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് കസ്റ്റംസ് മേധാവി ബന്ദര്‍ അല്‍ രാജ്!ഹി പറഞ്ഞു .പിടികൂടിയ യാത്രക്കാരനെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.നിലവില്‍ സഊദിയില്‍ മയക്കു മരുന്നു കടത്തിന് വധശിക്ഷയാണു നിയമം.