മലയാളി സ്ത്രീ വാഹനാപകടത്തില്‍ മരിച്ചു

Posted on: February 24, 2019 8:35 pm | Last updated: February 24, 2019 at 8:35 pm

ദുബൈ: വാഹനാപകടത്തില്‍ മലയാളി സ്ത്രീ മരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. തിരുവല്ല നെടുംപുറം സ്വദേശി തട്ടംപറമ്പില്‍ റീജ വര്‍ഗീസ് (52) ആണ് മരിച്ചത്. ഭര്‍ത്താവ് വര്‍ഗീസ് കോശി റാശിദ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ്.

വെള്ളിയാഴ്ച പ്രാര്‍ഥനക്കായി ഓര്‍ത്തോഡോക്‌സ് ചര്‍ച്ചയിലേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കിനിടിക്കുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. റീജ സംഭവ സ്ഥലത്തു മരിച്ചു. ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കാര്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. റാശിദിയ പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് വര്‍ഷമായി ദുബൈയില്‍ മകള്‍ ക്രിസ് ആന്‍ വര്‍ഗീസിനൊപ്പമാണ് കുടുംബം താമസിക്കുന്നത്. നേരത്തെ ഖോര്‍ഫുകാനിലായിരുന്നു. മകന്‍: കെന്‍ കോശി വര്‍ഗീസ്.