Connect with us

National

ചെലവ് കുറഞ്ഞ വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും ജിഎസ്ടിയില്‍ ഇളവ്

Published

|

Last Updated

ന്യൂഡല്‍ഹി: ചെലവ് കുറഞ്ഞ ഭവന നിര്‍മാണത്തിനുള്ള ജിഎസ്ടി ഒരു ശതമാനമാക്കി കുറച്ചു. 45 ലക്ഷം രൂപയില്‍ കുറഞ്ഞ നിര്‍മാണ ചിലവുള്ള വീടുകളുടെ ജിഎസ്ടിയാണ് കുറച്ചത്. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

നഗര മേഖലയില്‍ 60 ചതുരശ്ര മീറ്ററും നഗരങ്ങള്‍ക്ക് പുറത്ത് 90 ചതുരശ്ര മീറ്ററും വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്കും ഫ് ളാറ്റുകള്‍ക്കുമാണ്‌
ജിഎസ്ടി ഇളവ് ലഭിക്കുക. റിയല്‍ എസ്റ്റേറ്റ് , ഭവന നിര്‍മാണ മേഖലക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് തീരുമാനം.