കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്റെ ഉപകരണം: മാര്‍പാപ്പ

Posted on: February 24, 2019 7:38 pm | Last updated: February 24, 2019 at 9:18 pm

വത്തിക്കാന്‍ സിറ്റി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്റെ ഉപകരണമാണെന്നും മാര്‍പാപ്പ പറഞ്ഞു.

ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കും. ഇവരില്‍നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വൈദികരുടെ ബാലപീഡനം തടയുന്നതിനായി വിളിച്ചു ചേര്‍ത്ത അസാധാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.