ദുബൈയിലേക്ക് പുറപ്പെട്ട വിമാനം റാഞ്ചാന്‍ ശ്രമം

Posted on: February 24, 2019 7:36 pm | Last updated: February 25, 2019 at 9:34 am

ദുബെെ: ധാക്കയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനം റാഞ്ചാന്‍ ശ്രമം. ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ബിജി 147 വിമാനമാണ് റാഞ്ചാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്ന് വിമാനം ചിറ്റഗോങ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. സെെന്യം വിമാനം വളഞ്ഞിരിക്കുകയാണ്. പ്രാദേശിക സമയം 5.40നാണ് വിമാന‌ം ചിറ്റഗോങിൽ ഇറക്കിയത്.

തോക്കുധാരിയായ ആള്‍ കോക്പിറ്റില്‍ എത്തി വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. രണ്ട് യാത്രക്കാരെ റാഞ്ചി ബന്ദിയാക്കിയതായും സൂചനയുണ്ട്.142 യാത്രക്കാരാണ് വിമാനത്തിൽ ഉള്ളത്.

വിമാനത്തില്‍ നിന്ന് വെടിയൊച്ച കേട്ടതായി വിമാനത്തിൽ ഉണ്ടായിരുന്ന ബംഗ്ലാദേശി രാഷ്ട്രീയ നേതാവ് മൊയിനുദ്ദീന്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. റാഞ്ചി ബംഗ്ലാദേശ് പ്രധാനമന്ത്രിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.