കുല്‍ഗാമില്‍ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു; സൈനികന്‍ കൊല്ലപ്പെട്ടു

Posted on: February 24, 2019 6:11 pm | Last updated: February 24, 2019 at 8:16 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ വീരമൃത്യു വരിക്കുകയും
സൈനികന് പരുക്കേല്‍ക്കുകയും ചെയ്തു. പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അമന്‍ താക്കൂറാണ് വീരമൃത്യു മരിച്ചത്.

ശ്രീനഗറില്‍ നിന്ന് 68 കിലോമീറ്റര്‍ അകലെ കുല്‍ഗാമിലെ തുറിഗാമില്‍ പോലീസും സി ആര്‍ പി എഫും നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഭീകരര്‍ തമ്പടിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. ഭീകരര്‍ വെടിയുതിര്‍ത്തപ്പോള്‍ സേന തിരിച്ചടിക്കുകയായിരുന്നു.