ശരീഅത്ത് വിശദീകരണ സംഗമങ്ങൾക്ക് പ്രൗഢ തുടക്കം

Posted on: February 23, 2019 2:15 pm | Last updated: February 23, 2019 at 2:16 pm

മഞ്ചേശ്വരം: ശരീഅത്തും ഭരണഘടനാ അവകാശങ്ങളും എന്ന വിഷയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ശരീഅത്ത് വിശദീകരണ സംഗമങ്ങൾക്ക് മഞ്ചേശ്വരത്ത് സയ്യിദ് ഉമറുൽ ഫാറൂഖ് അൽബുഖാരി മഖാം സിയാറത്തോടെ പ്രൗഢ തുടക്കം. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മള്ഹർ ഓഡിറ്റോറിയത്തിൽ സമസ്ത വൈസ് പ്രസിഡന്റ് താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കട്ടിപ്പാറ അഹ്മദ് കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ പ്രാർഥനക്ക് നടത്തി. നേരത്തെ നടന്ന മഖ്ബറ സിയാറത്തിന് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട നേതൃത്വം നൽകി.
അബ്ദുല്ലത്വീഫ് സഅദി പഴശ്ശി വിഷയാവതരണം നടത്തി. പ്രൊഫ. യു സി അബ്ദുൽ മജീദ്, സയ്യിദ് ജലാലുദ്ദീൻ അൽബുഖാരി, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, ഹുസൈൻ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, മൂസൽ മദനി, ഇസ്മാഈൽ സഅദി പാറപ്പള്ളി, അബൂബക്കർ മുസ്‌ലിയാർ ബൊൾമാർ, താജുദ്ദീൻ നെല്ലിക്കട്ട, തോക്കെ മുഹമ്മദ് സഖാഫി, മൊയ്തീൻ സഖാഫി ബൊൾമാർ, സൈനുദ്ദീൻ ഹാജി, ഹൈദർ സഖാഫി, ഉമർ ഫാറൂഖ് മദനി, അബ്ദുല്ല ഹാജി, ഹുസൈൻ അക്കര തുടങ്ങിയവർ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുൽഖാദിർ മദനി സ്വാഗതവും ഹമീദ് മൗലവി ആലംപാടി നന്ദിയും പറഞ്ഞു.