ഇ പി എഫ് പലിശ നിരക്ക് 8.65 ശതമാനമാക്കി ഉയര്‍ത്തി

Posted on: February 21, 2019 8:38 pm | Last updated: February 21, 2019 at 10:13 pm

ന്യൂഡല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷത്തെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ പി എഫ്) പലിശ നിരക്ക് ഉയര്‍ത്താന്‍ ഇ പി എഫ് ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചു. 2017-18 വര്‍ഷത്തെ നിരക്കായ 8.55 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമാക്കിയാണ് ഉയര്‍ത്തുക. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇ പി എഫ് ട്രസ്റ്റികളുടെ യോഗത്തിലാണ് തീരുമാനം. ഇത് ഉടന്‍ ധനമന്ത്രാലയത്തിന്റെ അനുമതിക്കായി അയയ്ക്കും.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് 2017-18 വര്‍ഷത്തില്‍ നല്‍കിയത്. 2015-16ല്‍ 8.8, 2013-14ലും 2014-15ലും 8.75, 2012-13ല്‍ 8.5 എന്നിങ്ങനെയായിരുന്നു പലിശ നിരക്ക്.