കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനം: പ്രതീക്ഷയോടെ ഇന്ത്യന്‍ തടവുകാര്‍

Posted on: February 20, 2019 12:46 pm | Last updated: February 20, 2019 at 12:46 pm

മനാമ/ബഹ്‌റൈന്‍: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതീക്ഷയോടെ കഴിയുകയാണ് സഊദിയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരും അവരുടെ കുടുംബാഗങ്ങളും. ശിക്ഷാ കാലാവധിക്ക് ശേഷം ചില കേസുകളില്‍ പിഴ സഖ്യ അടക്കാന്‍ പണമില്ലാത്തവരും തൊഴില്‍ ഉടമകളുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്നവരുമായി നിരവധിപേരാണ് സഊദിയുടെ വിവിധ ജയിലുകളിലുള്ളത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ തടവുകാരുടെ കൈമാറ്റവുമായി ബന്ധപെട്ടുള്ള വിഷയവും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷികുന്നത്.

പാക് സന്ദര്‍ശനവേളയില്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സഊദി കിരീടവകാശിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സഊദിയിലെ ജയിലുകളിലുള്ള കഴിയുന്ന പാകിസ്ഥാന്‍ പൗരന്‍മാരുടെ വിഷയങ്ങള്‍ ധരിപ്പിച്ചിരുന്നു. ഉടന്‍ തന്നെ സഊദി ജയിലുകളില്‍ കഴിയുന്ന 2107 പാകിസ്താനി തടവുകാരെ മോചിപ്പിക്കാന്‍ കിരീടാവകാശി ഉത്തരവിടുകയും ചെയ്തു.